ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍

തിരുവനന്തപുരം: 2020 ഒക്ടോബര്‍ 10 ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് രോഗബാധിതരായത് കേരളത്തില്‍. 11,755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ടയും. 11,416 രോഗികള്‍. സംസ്ഥാനത്ത് ആകെ മരണം 978 ആയി. 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍ പരിശോധന നടത്തി. 17.74 ശതമാനമാണ് പോസിറ്റീവ് നിരക്ക്. ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് രോഗ വ്യാപനത്തിന് കാരണമാവുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി. 10 ശതമാനം പേര്‍ ഇപ്പോഴും മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതായി അദ്ദേഹം സൂചിപ്പിച്ചു. രോഗം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മാസ്‌ക്ക് ധരിക്കുന്നതാണ്.

. മാസ്‌ക്ക ധരിക്കുന്നവരില്‍ രോഗം ബാധിച്ചാല്‍ തന്നെ തീവ്രത കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് പൊതുസ്ഥലത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക്ക് ധരിച്ചിരിക്കണം . തിരുവനന്തപുരത്ത് സ്ത്രീകളിലാണ് കൂടുതല്‍ രോഗബാധ ഉണ്ടായിരിക്കുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം