സര്‍ക്കാര്‍ ജോലിക്കുളള അഭിമുഖം ഒഴിവാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ന്യൂഡല്‍ഹി: 23 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലിക്കുളള റിക്രൂട്ടുമെന്‍റ നടപടികളില്‍ അഭിമുഖം ഒവിവാക്കിയതായി കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിംഗ്. പേഴ്‌സണല്‍ മന്ത്രാലയത്തിന്‍റെ പ്രസ്താവന ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുളള അഭിമുഖം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് 2016 മുതല്‍ ആരംഭിച്ച നടപടികളുടെ ഭാഗമായിട്ടാണ് ഇതെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.

ജോലിക്ക് തെരഞ്ഞെടുക്കുന്നത്. പൂര്‍ണ്ണമായും എഴുത്തുപരീക്ഷയെ മാത്രം അടിസ്ഥാനമാക്കി വേണമെന്നും അഭിമുഖം ഒഴിവാക്കണമന്നുമുളള നിര്‍ദ്ദേശം 2015 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിരുന്നു. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് പേഴ്‌സണല്‍ ആന്‍റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ടുമെന്‍റ് ത്വരിതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കുളള റിക്രൂട്ടമെന്‍റിന് 2016 ജനുവരി 1 മുതല്‍ അഭിമുഖം ഓഴിവാക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →