പട്‌ന: എനിക്ക് നിങ്ങളുടെ ഇടയില്‍ ജീവിക്കാന്‍ കഴിയില്ല, കാരണം പപ്പയ്ക്ക് അസുഖമുണ്ട്. സുഖം പ്രാപിച്ചാലുടന്‍ ഞാന്‍ അവിടെയെത്തും രാം വിലാസ് പസ്വാന്റെ മരണത്തിന് നാല് മണിക്കൂര്‍ മുന്‍പ് മകന്‍ ചിരാഗ് പങ്ക് വച്ച കുറിപ്പാണിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ കുറിപ്പ്. രാം വിലാസ് പഴയ ചിത്രങ്ങള്‍ പങ്ക് വച്ച് കൊണ്ടായിരുന്നു ചിരാഗിന്റെ പോസ്റ്റ്. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ വാരാന്ത്യത്തില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രണ്ടാമത്തേത് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത് കൂടി അറിഞ്ഞ ശേഷമായിരുന്നു ചിരാഗിന്റെ പ്രതികരണം.
അതേസമയം, മരണ ശേഷവും ചിരാഗ് വികാരനിര്‍ഭരമായ വാക്കുകളാണ് പങ്കുവച്ചത്.”പപ്പാ ഇപ്പോള്‍ താങ്കള്‍ ഈ ലോകത്തില്ല, പക്ഷേ താങ്കള്‍ എവിടെയായിരുന്നാലും എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം, മിസ് യൂ പപ്പാ” എന്നായിരുന്നു രാം വിലാസ് പസ്വാന്റെ കൂടെയുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് പാസ്വാന്റെ ട്വീറ്റ്.വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചത്.

