കാസർകോഡ് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് മികച്ച വിജയം

കാസർകോഡ് : ഈ വര്‍ഷത്തെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ ചീമേനിയിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് തിളങ്ങുന്ന നേട്ടം കേരളത്തിലെ  138 എഞ്ചിനീയറിങ് കോളേജുകളില്‍  ഇരുപത്തിയഞ്ചാം സ്ഥാനത്താണ് ഈ കോളേജ്.    കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ കണ്ണൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിന് പിന്നില്‍  രണ്ടാം സ്ഥാനത്താണ്  ഈ കോളേജ്. നാക്,എന്‍ബിഎ(ഇഇഇ),ഐ എസ് ഒ അംഗീകാരങ്ങള്‍ ഉള്ള കോളേജ് ഈ വര്‍ഷവും ക്യാമ്പസ് പ്ലേസ്‌മെന്റിലും  പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്.  ഈ വര്‍ഷം  ഇതുവരെയായി 41 വിദ്യാര്‍ഥികള്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി നേടി. സഹകരണ    വകുപ്പിന് (കേപ്പ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഒന്‍പത്  കോളേജുകളില്‍ വിജയശതമാനത്തില്‍ ഒന്നാം സ്ഥാനമാണ് ചീമേനിയിലെ ഈ കോളേജിന്.  

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ധനസഹായം

2020-21  സാമ്പത്തിക വര്‍ഷം കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ധനസഹായം പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, പോളിടെക്‌നിക,് മറ്റെല്ലാ സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്‌സുകള്‍, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വ്വകലാശാലകളുടെ  കോഴ്‌സുകള്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇവര്‍ ഗ്രാമസഭ/ഊരുകൂട്ടം അംഗീകരിച്ച ലിസ്റ്റില്‍പ്പെട്ടവരായിരിക്കണം.   നിര്‍ദ്ധനരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. ജാതി, വരുമാനം, പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത്/ബ്ലോക്ക്തലങ്ങളില്‍ ഇതേ ആവശ്യത്തിന് തുക നല്‍കിയിട്ടില്ല എന്ന ബന്ധപ്പെട്ട അധികാരികളുടെ  സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് അക്കൗണ്ട് പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ  കാസര്‍കോട്് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഒക്‌ടോബര്‍ 15 നകം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466 .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →