തിരുവനന്തപുരം ഡിസംബര്‍ 6: വഞ്ചിയൂര്‍ കോടതിയിലെ വനിതാ മജിസ്ട്രേറ്റ് ദീപാ മോഹനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം ബാര്‍ അസോസിയേഷന്‍ പിന്‍വലിച്ചു. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബഹിഷ്ക്കരണം പിന്‍വലിച്ചത്. അഭിഭാഷകര്‍ക്കെതിരെ മജിസ്ട്രേറ്റ് നല്‍കിയ പരാതി പിന്‍വലിക്കാതെയാണ് സമരം നിര്‍ത്തുന്നത്. മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്.
റിമാന്‍ഡ് പ്രതിയുടെ മോചനം ആവശ്യപ്പെട്ട് മജിസ്ട്രേറ്റിന്റെ ചേമ്പറില്‍ കയറി അഭിഭാഷകര്‍ ബഹളമാണ് വിവാദമായത്. ഇതിനെതിരെ മജിസ്ട്രേറ്റ് നല്‍കിയ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ബഹിഷ്ക്കരണമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്.

