സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു, കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രം

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‍ന ,സന്ദീപ് , സരിത്ത് എന്നിവർക്കെതിരെ ഇ ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു . അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക. അതേസമയം സ്വർണക്കടത്തു കേസിൽ സ്വപ്‍ന സുരേഷ് അടക്കമുള്ള ഏഴുപ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻ ഐ എ കോടതി ബുധനാഴ്ച (7/10/20) പരിഗണിക്കാനിരിക്കെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയററ്ററേറ്റിന്റെ ഈ നീക്കം . എൻ ഐ എ കേസിൽ ജാമ്യം നൽകിയാലും ഇ ഡി കേസിൽ പ്രതികൾ പുറത്തുപോകാതിരിക്കാൻ ആണ് ഈ നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →