ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചയാള്‍ പിടിയില്‍.

ചാരുമാട് : എസ്എന്‍ഡിപി യോഗം താമരക്കുളം പച്ചക്കാട് 2936-ാം നമ്പ്രര്‍ ശാഖാ ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചയാളെ നൂറനാട് പോലീസ് പിടികൂടി. പളളിക്കല്‍ ചെറുകുന്നം തിരങ്കാലായില്‍ സുനില്‍ (27)നെയാണ് പിടികൂടിയത്.

ബൈക്കിലെത്തിയ ആള്‍ ചാക്കുമായി വന്ന് കാണിക്കവഞ്ചി എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മന്ദരത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലാവുന്നത്. സിഐ വിആര്‍ ജഗദീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →