തൃശൂരിൽ പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തൃശൂര്‍: പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ച നിലയിൽ. എളനാട് സ്വദേശി സതീഷ് (കുട്ടന്‍ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തിയിട്ടില്ല. 6-10 -2020 ചൊവ്വാഴ്ച രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് കരുതുന്നത്.പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് സതീഷ്.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ പുറത്തിറങ്ങിയപ്പോഴാണ് വെട്ടേറ്റ് മരിച്ചത്. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →