തിരുവനന്തപുരം: ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ആരോഗ്യവകുപ്പില്‍ ഗുരുതര പ്രതിസന്ധിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ആരോഗ്യ മന്ത്രി പ്രതികരിക്കാതിരിക്കുന്നു. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

