നിരോധനാജ്ഞ ലംഘിച്ച് ബാറിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് നിരോധനാജ്ഞ ലംഘിച്ച് മദ്യം വാങ്ങാനായി ബാറിനുമുമ്പില്‍ കൂട്ടം കൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. ലാത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുടിയന്മാര്‍ നാലുവശത്തേക്കും ചിതറിയോടി. കോഴിക്കോട് നഗരത്തില്‍ കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിുന്നു

5 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധനമുണ്ട്. 31 വരെയാണ് നിരോധനാജ്ഞയുടെ കാലാവധി. കളിക്കളങ്ങള്‍, ടര്‍ഫുകള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍,യോഗ, സൂംബ ഉള്‍പ്പടെയുളള ഫിറ്റ്‌നസ് സെന്‍ററുകള്‍, തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →