സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വര്‍ക്കല: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ് (22) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
സൗഹൃദം സ്ഥാപിച്ച്‌ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെൺകുട്ടി അമ്മയോടൊപ്പം വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയോട് ഡോക്ടര്‍ സംസാരിച്ചപ്പോൾ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

സ്കൂള്‍ പരിസരത്ത് കറങ്ങി നടന്ന് പെണ്‍കുട്ടികളെ വലയിലാക്കുന്നതാണ് ഇയാളുടെ രീതി എന്ന് പോലിസ് പറഞ്ഞു. തുടർന്ന് സോഷ്യൽ മീഡിയ വഴി സൗഹൃദം ദൃഢമാക്കും.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച്‌ നിരവധി തവണ പീഡിപ്പിച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നു.

2020 ജൂലായിലാണ് ഈ കേസില്‍ ബ്രിജിത്ത് ജാമ്യത്തിലിറങ്ങിയത്.ഇയാൾ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →