പ്രധാനമന്ത്രി ജൻ ധൻ യോജനയും കോവിഡ് കാലത്തെ സാമ്പത്തിക സമാശ്വാസ പദ്ധതികളും വെബിനാർ സംഘടിപ്പിച്ചു

ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും ഐസി ഡി എസ് പ്രോജക്ട്   ആര്യാട് ബ്ലോക്കും സംയുക്തമായി പ്രധാനമന്ത്രി ജൻ ധൻ യോജനയും കോവിഡ് കാലത്തെ സാമ്പത്തിക സമാശ്വാസ പദ്ധതികളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്കു ശേഷം നടന്ന വെബിനാർ ആലപ്പുഴ ലീഡ് ബാങ്ക് മാനേജർ ശ്രീ.വിനോദ് കുമാർ. വി ഉത്ഘാടനം ചെയ്തു. ആറ് വർഷം മുൻപ് ആരംഭിച്ച പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു .

ആര്യാട്  ബ്ലോക്ക് സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ശ്രീ.എൻ.കെ.ശ്രീകുമാർ ക്ലാസ്സ് നയിച്ചു. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയിലൂടെ സുതാര്യത കൈവരിക്കാൻ കഴിഞ്ഞുവെന്നും ഇതോടൊപ്പം നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ തുടർന്ന് കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച സാമ്പത്തിക സമാശ്വാസ പദ്ധതികളെ കുറിച്ചും പ്രതിപാദിച്ചു .

ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ, ഐ സി ഡി എസ്, സി ഡി പി ഒ ലിഷ സേവ്യർ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →