തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പൊലീസ് ഭീകരതയാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രതിയോഗികളെ നരേന്ദ്രമോദി എങ്ങനെ നേരിടുന്നു എന്നതിന് തെളിവാണ് യുപിയില്‍ കണ്ടത്. കോണ്‍ഗ്രസിലെ ഒരു നേതാവിനേയും ഈ നിലയ്ക്ക് പൊലീസിന് വിട്ടു നല്‍കിയിട്ടില്ല. മോദിയും അമിത് ഷായും ഇതിന് മറുപടി പറയേണ്ടി വരും. കേട്ടു കേള്‍വിയില്ലാത്ത സംഭവങ്ങളാണ് യുപിയില്‍ നടക്കുന്നത്. ഭരണകൂടത്തെ വെള്ളപൂശാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുലിനെതിരായ പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്. പൊലീസിന് എന്തുമാകാമെന്നാണ് അവസ്ഥയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് എതിരായ പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് നിന്ന് പാളയം രക്ഷസാക്ഷി മണ്ഡപത്തിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.

