ന്യൂഡൽഹി: കാളയ്ക്കു മുന്നിൽ പെട്ടു പോയ മുത്തശ്ശിയെ രക്ഷിക്കുന്ന ബാലൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ഹരിയാനയിലെ മഹേന്ദ്രഗാഹിലെ ഒരു ഹൗസിംഗ് കോളനിയിലായിരുന്നു സംഭവം.
കാളയുടെ ആക്രമണത്തിൽ നിലത്തു വീണ മുത്തശ്ശിയെ സാഹസികമായി ആൺ കുട്ടി രക്ഷിക്കുന്നു. പിന്നീട് രണ്ടു പേരെയും ഒന്നിച്ച് കാള ആക്രമിക്കുന്നു എങ്കിലും ഒടുവിൽ അത് തോറ്റ് പിൻമാറുന്നു. കുട്ടിയുടെ സാഹസികതയെയും ധൈര്യത്തെയും പ്രകീർത്തിച്ച് നിരവധി കമൻ്റുകളാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വന്നു നിറഞ്ഞത്.

