കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യടന്‍ ഷൗക്കത്തിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. നിലമ്പൂരിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് സിബി വയലിലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്.
ഷൗക്ക്ത്ത നിലമ്പൂര്‍ നഗരസഭാദ്ധ്യക്ഷനായിരക്കെ സിബി പരിപാടികള്‍ സ്പോണ്സര് ചെയ്തതിനെ കുറിച്ചാണ് അന്വേഷണം. കോഴിക്കോട്ടെ ഓഫീസില്‍ വിളിച്ചുവരുത്തിയായാണ് മൊഴി രേഖപ്പെടുത്തിയത്. സിബിയുടെ സാമ്പത്തിക ഇടപാടുകളും മെഡിക്കല്‍ സീറ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും

