ന്യൂഡല്‍ഹി: ചൊവ്വയില്‍ മൂന്ന് ജലാശയം കണ്ടെത്തിയതായി ഗവേഷകര്‍. ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞര്‍ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒരു വലിയ തടാകം കണ്ടെത്തിയിരുന്നു. അതിനുപുറമെ പുതിയ മൂന്ന് തടാകങ്ങളുടെ സാന്നിധ്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലാണ് തടാകം. 20 കിലോമീറ്ററാണ് വിസ്തൃതി. ഇപ്പോള്‍ ചൊവ്വയില്‍ നിലനില്‍ക്കുന്ന ജലശേഖരത്തിന്റെ ആദ്യസൂചനയാണിത്. ഇതിനുമുമ്പ് നാസയുടെ ക്യൂരിയോസിറ്റി നടത്തിയ ഗവേഷണത്തില്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ജലത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ചൊവ്വയുടെ മഞ്ഞുമൂടിയ പ്രതലത്തിന്റെ അടിയില്‍ കുഴിച്ച രീതിയിലാണ് മൂന്ന് തടാകങ്ങളെയും കണ്ടെത്തിയത്. ഇറ്റാലിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രഫസര്‍ റോബര്‍ട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണു കണ്ടെത്തല്‍ നടത്തിയത്.
2012 മുതല്‍ 2015വരെ ദക്ഷിണ ധ്രുവത്തിലെ പ്ലാനം ആസ്ട്രേല്‍ എന്ന മേഖലയിലാണ് റഡാര്‍ ഗവേഷണം നടത്തിയതെന്ന് ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്‌ട്രോ ഫിസിക്‌സിലെ പ്രൊഫസര്‍ റോബെര്‍ട്ടോ ഒറോസെയ് പറഞ്ഞു. ഒരു മീറ്ററെങ്കിലും ആഴമുണ്ടാകുമെന്നാണ് ഗവേഷകരുടെ നിഗമനം. കൂടുതല്‍ പഠനത്തിനുശേഷമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും അധികൃതര്‍ പറയുന്നു

