തിരുവനന്തപുരം: കെ മുരളീധരന് കെപിസിസി പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സ്ഥാനമൊഴിയുന്ന കാര്യം അദ്ദേഹം അറിയിച്ചിട്ടുളളത്. കെപിസിസി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുളള നേതാക്കളെ ആരേയും അറിയിക്കാതെയാണ് താന്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെക്കുന്ന കാര്യം സോണിയാ ഗാന്ധിക്കെഴുതിയത്.
സംസ്ഥാന നേതൃത്വത്തോടുളള അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. നേതൃത്വവുമായുളള അസ്വാരസ്യങ്ങള്‍ നേരത്തേതന്ന മുരളീധരന് പാര്‍ട്ടിവേദികളില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെടുക്കുന്ന പല തീരുമാനങ്ങളും പല നേതാക്കളും, ഉത്തരവാദിത്തപ്പെട്ട പലരും അറിയിന്നില്ല. ചിലര്‍ മാത്രമായി തീരുമാനങ്ങള്‍ എടുക്കുന്നു. മാധ്യമങ്ങളില്‍ വരമ്പോഴാണ് പലരും അറിയുന്നത് . പുതിയ നേതാക്കളെ നിശ്ചയിച്ചപ്പോള്‍ ചര്‍ച്ച നടന്നില്ല തുടങ്ങിയ പരാതികള്‍ സോണിയാ ഗാന്ധിയെ അറിയിച്ചതായിട്ടാണ് സൂചനകള്‍.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും മുമ്പുളള ഉപതെരഞ്ഞെടുപ്പുകളിലും മുരളീധരനായിരുന്നു പ്രചരണത്തിന്റെ ചുമതല.

