കൊല്ലം ഹരിതകേരളം മിഷന്റെ ശുചിത്വ പദവി കൈവരിച്ച് മുഖത്തലയ്ക്ക് ശുചിത്വ പദവി

കൊല്ലം :  ഹരിതകേരളം മിഷന്റെ ശുചിത്വ പദവി കൈവരിച്ച് മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു.ഹരിത കേരളം മിഷന്‍ നടത്തിയ പരിശോധനയില്‍ ബ്ലോക്കിലെ  നെടുമ്പന, തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, മയ്യനാട്, കൊറ്റങ്കര ഗ്രാമ പഞ്ചായത്തുകള്‍ ഖര-മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിലൂടെ 60 ശതമാനം മാര്‍ക്ക് നേടി. ഇതിനെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചത്.ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  മുഖത്തല ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷനായി. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്‍, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് ജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് മാത്യു, ശോഭന സുനില്‍, ബി ഡി ഒ ജോര്‍ജ് അലോഷ്യസ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്സണ്‍ കാവ്യ, എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →