പാരിസ്: ഫ്രാന്‍സില്‍ പാവാട ധരിച്ചതിന് 22 കാരിയായ സ്ത്രീയെ മൂന്ന് യുവാക്കള്‍ മര്‍ദ്ദിച്ചു. എലിസബത്ത് എന്ന യുവതിയ്ക്കാണ് മര്‍ദ്ദനമേറ്റത്. എലിസബത്ത് തെരവിലൂടെ നടന്ന് പോവുമ്പോള്‍ മൂന്ന് യുവാക്കള്‍ അവളുടെ പാവടയിലേക്ക് നോക്കു എന്ന് കമന്റ് പറയുകയായിരുന്നു. പിന്നാലെ അവരില്‍ രണ്ടുപേര്‍ അവളെ പിടിച്ച് നിര്‍ത്തി. മൂന്നാമന് അവരുടെ മുഖത്ത് അടിയ്ക്കുകയായിരുന്നു. അടി കൊണ്ട മുഖത്തിന്റെ ചിത്രം എലിസബത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ തുലത്യാ വകുപ്പ് കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയെ മര്‍ദ്ദിച്ചത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത സംഭവമാണെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. അടുത്തിടെയായി രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ വസ്ത്രത്തിന്റെ പേരില്‍ അതിക്രമം വര്‍ദ്ധിച്ച് വരികയാണെന്നും മന്ത്രി പ്രതികരിച്ചു

