ന്യൂഡല്‍ഹി നവംബര്‍ 25: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. 15 ബാഗുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഡല്‍ഹിയിലെ ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്ന് കോടതി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ച്, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.
വായു മലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്ന വിഷയത്തില്‍ പഞ്ചാബ്, ഹരിയാന, സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി ഉത്തരവുണ്ടായിട്ടും വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.