ഇന്ത്യ- ശ്രീലങ്ക വെര്‍ച്വല്‍ ഉച്ചകോടി

ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയും  ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും ഈ മാസം 26 ന്  ഒരു വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കും.

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി അവലോകനം ചെയ്യുന്നതിന് ഉച്ചകോടി അവസരമൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി വിലയിരുത്തുന്നതിന് കാത്തിരിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി  പ്രധാനമന്ത്രി പറഞ്ഞു.

കോവിഡാനന്തര കാലഘട്ടത്തിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →