വൈപ്പിന്‍: വൈപ്പിന്‍ കുഴിപ്പളളിയില് പത്താംരകുളങ്ങര ബീച്ചില്‍ ചെറായി രാമവര്മ്മകിഴക്ക് കല്ലുമടത്തില്‍ പരേതനായ പ്രസാദിന്റെ മകന് പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. എടവനക്കാട് ഇല്ലത്തുപടി പാലക്കല്‍ ഗിരീഷിന്റെ മകന് ജിത്തൂസ് (19) ,കുഴിപ്പളളി താണ്ടിപ്പിറം മുല്ലപ്പറമ്പ് ഷിബുവിന്റെ മകന് ശരത് (19) എന്നിവരാണ് അറസ്റ്റിലായത്. അയ്യമ്പിളളി കയ്പ്പന് വീട്ടില്‍ അമ്പാടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം മൂന്നായി . സംഘത്തിലുണ്ടായിരുന്ന ഒരാളെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെയോടെ ബീച്ച്റോഡിലൂടെ വന്ന മത്സ്യ തൊഴിലാളികള്‍ മൃതദേഹം കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികളെ ആലുവാ റൂറല്‍ എസ്പി. പികെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പ്രതികളുമായി സംഭവസ്ഥലത്തെത്തി തെളിവെടുത്തു

