പുരസ്കാര നിറവിൽ സ്നേക്ക് മാസ്റ്റർ

തിരുവനന്തപുരം: പാമ്പുകളുടെ തോഴൻ വാവ സുരേഷ് അംഗീകാരത്തിൻ്റെ തിളക്കത്തിലാണ്. ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ വാർത്തേതര വിഭാഗത്തിലെ മികച്ച അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടത് വാവാ സുരേഷാണ്. കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന ‘സ്നേക്ക് മാസ്റ്റർ ‘ എന്ന പരിപാടിയാണ് വാവാ സുരേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അനായാസവും സ്വാഭാവികവുമായ അനുഭവ ആഖ്യാനമാണ് വാവാ സുരേഷിൻ്റെ പ്രത്യേകത എന്ന് ജൂറി വിലയിരുത്തി.

അതിസാഹസികമായി പാമ്പുകളെ പിടിക്കുകയും അവയെ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വാവ സുരേഷിന് നിരവധി ആരാധകരുണ്ട്. വിവിധ ജില്ലകളിൽ നിന്നായി 200 ൽ അധികം രാജവെമ്പാലകൾ ഉൾപ്പടെ 52000 പാമ്പുകളെയാണ് വാവ സുരേഷ് ഇതുവരെ പിടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →