മുംബൈ: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്ന് വിളിച്ച് നടി കങ്കണ റാവത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ല തീവ്രവാദികളാണെന്നായിരുന്നു കങ്കണ പറഞ്ഞത്. പൗരത്വബില്‍ വന്നപ്പോഴും തീവ്രവാദികള്‍ രക്തപ്പുഴയൊഴുക്കി എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു.
‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി. എ .എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നുകൊണ്ട് കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയായിരുന്നു ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കെ കെ രാഗേഷ്, എളമരം കരീം അടക്കമുള്ള എട്ട് എം പിമാരെ സസ്പെന്‍ഡ് ചെയ്തു.

