തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരര്‍ എത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളും നാടിനെ നശിപ്പിക്കുകയാണ്. ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്. പൊളിററ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. മുഖ്യമന്ത്രി രാജി വെക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.