രാജസ്ഥാനിൽ 40 പേരുമായി ബോട്ട് മുങ്ങി. പതിനൊന്നുപേർ മരിച്ചു.

ജയ്പൂർ: നാല്തു‍പതു പേർ യാത്രചെയ്തിരുന്ന ബോട്ട് ചമ്പൽ നദിയിൽ മുങ്ങി പതിനൊന്നു പേർ മരണമടഞ്ഞു. രാജസ്ഥാനിൽ കോട്ട ജില്ലയ്ക്ക് അടുത്തുള്ള ചമ്പൽ നദിയിൽ 16-09-2020 ബുധനാഴ്ച രാവിലെ 8.45 ആണ് അപകടമുണ്ടായത്.

കമലേശ്വർ ധാം എന്ന പ്രസിദ്ധമായ അമ്പലത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. മരണമടഞ്ഞവരില്‍ 6 പുരുഷന്മാരും 4 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.

ബൂന്തി ജില്ലയിലെ ഇൻദർഗാഢ് എന്ന സ്ഥലത്തുള്ള അമ്പലത്തിലേക്ക് ആണ് 40 വിശ്വാസികൾ അടങ്ങുന്ന ബോട്ട് യാത്ര പുറപ്പെട്ടത്. 25 പേർക്കു മാത്രം യാത്ര ചെയ്യാന്‍ സാധ്യമായിരുന്ന ബോട്ടില്‍ 40 യാത്രക്കാരാണുണ്ടായിരുന്നത്.

കൂടാതെ 14 മോട്ടോർബൈക്കുകളുമുണ്ടായിരുന്നു. നദിയുടെ താഴ്ച 40-50 അടി വരെയായിരുന്നു. 25 ഓളം ആളുകൾ നീന്തി കരപറ്റി. 2 പേരെ കാണാതായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →