ആറ്റിങ്ങലില്‍ 501. 5 കിലോ കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി ജയചന്ദ്രനും പിടിയിലായി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 501.5 കിലോ കിലോ കഞ്ചാവ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ജയചന്ദ്രനും പിടിയിലായി. ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം അഭയ വില്ലയില്‍ ജയന്‍ എന്നുവിളിക്കുന്ന ജയചന്ദ്രന്‍ ((55)ആണ് പിടിയിലായത്. പണത്തോടുളള ആര്‍ത്തി മൂത്ത ജയചന്ദ്രന്‍ മറ്റു പലപണികളും പരീക്ഷിച്ച് അവസാനമാണ് കഞ്ചാവ് കടത്തിലേക്കിറഞ്ഞിയത്. ഗള്‍ഫില്‍ ഫാര്‍മസിസ്റ്റായും നാട്ടില്‍ തടിക്കച്ചവടക്കാരനായും പലപണികളും പരീക്ഷി ച്ചൊടുവിലാണ് കഞ്ചാവ് ബിസിനസിനിറങ്ങിയത്. മത്സ്യ കച്ചവടത്തിന്‍റെ മറവിലായിരുന്നു കച്ചവടം. പഞ്ചാബ് സ്വദേശി കുല്‍വന്ത് സിംഗ് (32), ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ യാദവ് (23), മൈസൂരിലെ റിസോര്‍ട്ട് ഉടമ കോഴിക്കോട് സ്വദേശി ബാബുക്ക എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.

ഇടത്തരം കുടുംബത്തില്‍പെട്ട ജയചന്ദ്രന്‍ പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയായി നില്‍ക്കുമ്പോഴാണ് ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് പണമുണ്ടാക്കാനായുളള അത്യാഗ്രഹത്തില്‍ കളളനോട്ട് സംഘത്തില്‍ ചെന്ന് പെടുകയും അകത്താവുകയും ചെയ്തു . വീണ്ടും പുറത്തിങ്ങി കേസും കൂട്ടവുമായി നടക്കുമ്പോഴാണ് ദമാമിലെ അല്‍സഫ ചാരിറ്റബിള്‍ ട്രസ്റ്റ് ഫാര്‍മസി യില്‍ അസിസ്റ്റന്‍റായി ജോലി തരപ്പെട്ടത്. ദമാമിലേക്ക് പോയ ജയന്‍ പിന്നീട് മൂന്നുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ജയന്‍ തടിക്കച്ചവടം ആരംഭിക്കുക യായിരുന്നു.

തടിക്കച്ചവടത്തിനിടയില്‍ പരിചയപ്പെട്ട ജിതിന്‍രാജാണ് ജയനെ കഞ്ചാവ് കച്ചവടത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തേക്ക് 501 കിലോ കഞ്ചാവ് കടത്തിയ സംഘത്തിന്‍റെ തലവന്‍ രാജുഭായിക്കുളള തെരച്ചിലും ശക്തമാക്കിയട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ രാജുഭായിക്ക് ലഹരിമരുന്ന് വ്യാപാര ശൃംഗലയുളളതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ പിടിയിലായ ലോറി ഡ്രൈവര്‍ കുല്‍ദീപ് സിംഗില്‍ നിന്നാണ് രാജുഭായിയെപറ്റി വിവരം ലഭിച്ചത്. ആന്ധ്രയിലെ നക്‌സല്‍ സ്വാധീന പ്രദേശങ്ങള്‍ കേന്ദ്രമാക്കി കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തിയിട്ടുളളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യുന്നതോടെ ഇവരുടെ പല രഹസ്യ നീക്കങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അസി. കമ്മീഷണര്‍ ഹരികൃഷ്ണന്‍ പറഞ്ഞു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →