തൃശ്ശൂർ : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെ ടി റമീഷിനും സ്വപ്ന സുരേഷിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. നെഞ്ചുവേദന മൂലം ആണ് സ്വപ്നസുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ ടി റമീഷിനെ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വപ്നയുടെ ആൻജിയോഗ്രാം റിപ്പോർട്ടും എൻഡോസ്കോപ്പി റിപ്പോർട്ടും ലഭിച്ചതിനു ശേഷം മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അതീവ സുരക്ഷയോടെ തൃശ്ശൂർ വിയ്യൂരിലെ സെൻട്രൽ ജയിലിൽ എത്തിച്ചു.
സ്വപ്ന സുരേഷിൻറെ ഭർത്താവിനും മകൾക്കും അമ്മയ്ക്കും ആശുപത്രിയിൽ വന്ന് കാണുന്നതിന് എന്നെ കോടതി അനുമതി നൽകിയിരുന്നു എന്നാൽ ഈ അനുമതി ആശുപത്രി അധികൃതർ നിഷേധിച്ചു. സ്വപ്നയെ കാണാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും മെഡിക്കൽ കോളേജ് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥന്മാരും സ്വപ്നം കാണാൻ അനുവദിച്ചില്ല.
ആശുപത്രിയിലുള്ള സ്വപ്നയും റമീഷും ഒഴികെ മറ്റ് പ്രതികളെ എൻ ഐ എ കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തത് ആയി എൻ ഐ എ കോടതിയിൽ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകൾ അടക്കം 2000 ജിബി തെളിവുകളാണ് സ്വപ്നയുടേയും സന്ദീപ് നായരുടെയും ഫോൺ, ലാപ്ടോപ്പുകളിൽ നിന്ന് വീണ്ടെടുത്തത്.

