.തിരുവനന്തപുരം / 2026 / നവംബർ 08
മലയാള ഭാഷ സാഹിത്യത്തിലും സാംസ്കാരിക രചനകളിലും മാത്രം ഒതുങ്ങാതെ ഭരണരംഗത്തും കോടതിമുറികളിലും കൂടുതലായി ഉപയോഗിക്കപ്പെടണമെന്നാണ് സർക്കാർ നിലപാടെന്ന് അഡ്വ. അബിൻ വർക്കി എംഎൽഎ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടം, ജില്ലാ സാക്ഷരതാ മിഷൻ എന്നിവയുമായി സഹകരിച്ച് കളക്ടറേറ്റ് ഗവി ഹാളിൽ സംഘടിപ്പിച്ച മലയാള ദിന – ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും സവിശേഷവുമായ ഭാഷകളിലൊന്നാണ് മലയാളം. ‘ഴ’, ‘ള’ തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണത്തിലെ പ്രത്യേകതകൾ ഭാഷയുടെ മഹത്വം വ്യക്തമാക്കുന്നതാണ്. മലയാളം കൃത്യമായി ഉച്ചരിക്കാൻ പഠിക്കുന്നതിലൂടെ ലഭിക്കുന്ന നാവിന്റെ വഴക്കം മറ്റു ഭാഷകൾ പഠിക്കാനും സഹായകരമാകും. വള്ളത്തോൾ, കുമാരനാശാൻ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് തുടങ്ങിയ മഹാരഥന്മാർ പകർന്നു നൽകിയ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പാരമ്പര്യമുള്ള ഭാഷയാണ് മലയാളമെന്നും അതിന്റെ സൗന്ദര്യവും മൂല്യവും ഭരണ നിർവഹണത്തിലും പൊതുജന സേവനത്തിലും പൂർണമായി പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ 70-ാമത് ജന്മദിനവും 1982-ൽ രൂപീകൃതമായ പത്തനംതിട്ട ജില്ലയുടെ 44-ാമത് ജന്മദിനവും ഓർമിപ്പിച്ച എംഎൽഎ ജില്ലയുടെ വികസനത്തിൽ പങ്കാളികളായവരെ അനുസ്മരിച്ചു. കെ കെ നായർ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ സംഭാവനകൾ സ്മരിക്കാതെ പത്തനംതിട്ട ജില്ലയുടെ രൂപീകരണ ചരിത്രം പറയാനാകില്ലെന്നും ഭരണഭാഷാ ദിനത്തിൽ അവരെ നന്ദിയോടെ ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വന്തം നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചറിയിക്കുന്ന മാതൃഭാഷയായ മലയാളത്തിന്റെ ഔന്നത്യം പുതിയ തലമുറയ്ക്ക് പകർന്നു നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രയാസമേറിയ ഭാഷകളിൽ ഒന്നാണ് മലയാളം. വ്യക്തമായ ഉച്ചാരണ സ്ഫുടതയുള്ള ഭാഷയായ മലയാളം പഠിച്ച ഒരാൾക്ക് മറ്റ് ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കഴിയും.
മലയാള ഭാഷയെ നെഞ്ചോട് ചേർത്തുപിടിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. നവംബർ ഏഴുവരെ നടക്കുന്ന ഭാഷാ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം മാതൃഭാഷയുടെ മഹത്വം എല്ലാവരിലും എത്തിക്കുക എന്നതാണെന്നും അവർ പറഞ്ഞു.
മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപ്പും സംരക്ഷണവും വരുംതലമുറയോടുള്ള വലിയ ഉത്തരവാദിത്തമാണെന്ന് സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് പറഞ്ഞു. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന സർക്കാർ ഓഫീസുകളിൽ സ്വന്തം ആവശ്യങ്ങൾ മറ്റുള്ളവരുടെ സഹായമില്ലാതെ മലയാളത്തിൽ അവതരിപ്പിക്കാനും കത്തുകൾ എഴുതാനും കഴിയുന്നത് വലിയ നേട്ടമാണ്. ശുദ്ധ മലയാളം’ എന്ന പ്രയോഗം ശരിയല്ലെന്നും വിവിധ ജില്ലകളിലെ വായ്മൊഴി വഴക്കങ്ങളാണ് ഭാഷയുടെ യഥാർഥ സമ്പത്തെന്നും ചടങ്ങിൽ നൽകിയ മലയാളദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഈ വർഷത്തെ ഭരണ ഭാഷാ സേവന പുരസ്കാരം ലഭിച്ച കളക്ട്രേറ്റ് ക്ലർക്ക് വീണ വി നായർക്ക് അബിൻ വർക്കി എം എൽ എ പുരസ്കാരം സമ്മാനിച്ചു.ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. എഡിഎം ആർ രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ കെ ജയകുമാർ സ്വാഗതം ആശംസിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി പ്രശാന്ത് കുമാർ ആശംസയും ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് നന്ദിയും അറിയിച്ചു
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.