ഇരവിപുരം: 18 കാരി പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ചവറ ചെറുശേരി മുറിയില്‍ കെപി തീയേറ്ററിന് എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക്ക ജെയിംസ് (22) ആണ് അറസ്റ്റിലായത്.
തെക്കേവിള സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി നാലുമാസത്തോളം പീഡിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
ഇരവിപുരം സിഐ വിനോദ്,എസ്ഐ മാരായ അനീഷ്, വിനോദ്കുമാര്‍, ദീപു, അഭിജിത്, ജിഎസ്ഐ സുനില്‍, എസ് സിപിഒ സൈഫുദ്ദീന്, ഡബ്ള്യുസിപി ഒ.മഞ്ചു, സിപിഒ മാരായ മനാഫ്, ടിത്രന്, സുമേഷ്ബേബി എന്നിവരടങ്ങിയ സംഘമാമ് പ്രതിയെ പിടികൂടിയത്.

