സ്വപ്‌നാ സുരേഷ്‌ വീണ്ടും ജയിലിലേക്ക്‌

തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന സ്വപ്‌ന സുരേഷ്‌ ആശുപത്രി വിട്ടു. തൃശൂര്‍ വനിതാ ജയിലിലെ റിമാന്‍റ് ‌ തടവുകാരിയായിരുന്ന സ്വപ്‌നാ സുരേഷിനെ 2020 സെപ്‌തംബര്‍ 7 ന്‌ തിങ്കളാഴ്‌ച വൈകിട്ടാണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്‌.

ഇസിജി പരിശോധനയില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന്‌ മെഡിസിന്‍ വിഭാഗത്തിലെ വാര്‍ഡില്‍ അഡ്‌മിറ്റ്‌ ചെയ്യുക യായിരുന്നു. ശനിയാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെ ആശുപത്രി വിട്ട ഇവരെ വീണ്ടും വിയ്യൂര്‍ വനിത ജയിലിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →