കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. എംബേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പരിയാരം പൊലീസ് പിടികൂടിയത്.
കുട്ടിയെ പ്രലോഭിപ്പിച്ച് മൂന്നു വര്‍ഷം മുമ്പാണ് പ്രതി വാസു ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. പിന്നീട് മറ്റ് രണ്ട് പ്രതികളും കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കഴിഞ്ഞ മാസമാണ് അവസാനമായി പീഡനം നടന്നത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധു വിവരമന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് എല്ലാവരും അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

