ജ്വല്ലറി തട്ടിപ്പിൽ ആരോപണവിധേയനായ ലീഗ് എംഎൽഎക്കെതിരെ വണ്ടിച്ചെക്ക് കേസും

കാസർകോട് ‌ : മുൻപ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ ആരോപണവിധേയനായ എംഎൽഎ എം സി ഖമറുദ്ദീനെതിരെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റർ ചെയ്തു.

കാസർകോട് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ 05-09-2020 ന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്ദുല്ലത്തീഫിന്റെ ഭാര്യ ഷാഹിദയുടെ പരാതിയിൽ മൂന്നു ലക്ഷത്തിന്റെ കേസും അബ്ദുൽ സലാമിനെ ഭാര്യ സുബൈദയുടെ പരാതിയിൽ അഞ്ച് ലക്ഷത്തിന്റെ കേസും അബ്ദുൽ റഹ്മാൻ പരാതി നൽകിയതിനെ തുടർന്ന് 7 ലക്ഷത്തിന്റെ കേസും ഇല്യാസിൻറെ പരാതിയില്‍ 6ലക്ഷത്തിന്റെ കേസും അബ്ദുൽ ഖാദറിന്‍റെ പരാതിയില്‍ 8 ലക്ഷത്തിന്റെ ചെക്ക് കേസുമാണ് ശനിയാഴ്ച രജിസ്റ്റർ ചെയ്തിട്ടുള്ളത്. പല ദിവസങ്ങളിലായി വന്ന പരാതികളിൽ എം സി ഖമറുദ്ദീന് 10 കേസുകളാണ് ചന്തേര പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്. 35 ലക്ഷം രൂപയ്ക്കുള്ള വണ്ടിച്ചെക്ക് നല്‍കിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചവർക്ക് തിരികെ നൽകിയ ചെക്കാണ് വണ്ടിചെക്കായി മാറിയത്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ജനുവരിയിൽ ചെറുവത്തൂർ പയ്യന്നൂർ കാസർകോട് എന്നിവിടങ്ങളിലെ ജ്വല്ലറി അടച്ചുപൂട്ടിയിരുന്നു എന്നാൽ നിക്ഷേപകർക്ക് പണം തിരിച്ചു നൽകിയില്ല. കേസ് തനിക്കെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഒന്നാണെന്ന് കമറുദീൻ എംഎൽഎ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →