ചെര്‍പ്പുളശ്ശേരി:നെല്ലായ പഞ്ചായത്തില്‍ മേലേ പൊട്ടച്ചിറ പൊന്‍മുഖം മലയില്‍ ക്വാറി ആരംഭിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ക്വാറിക്കായി അപേക്ഷ വച്ചപ്പോള്‍ തന്നെ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. അതേതുടര്‍ന്ന് എല്‍എസ്‌ജിഡി ടൈബ്യൂണലി നേയും ഹൈക്കോടതിയേയും സമീപിച്ച് അനുകൂലമായ വിധി നേടുകയായിരുന്നു. ക്വാറിക്ക് ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു.
ഈ സാഹചര്യത്തിലാണ് മലയില്‍ ക്വാറി ആരംഭിച്ചാല്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തുവന്നിരിക്കുന്നത്.

