തിരുവനന്തപുരം നവംബര്‍ 6: ഇന്ത്യയിലെ പ്രമുഖ ബാങ്കുകളില്‍ നിന്ന് 2016ല്‍ 1,000 കോടിയിലേറെ രൂപ കടത്താന്‍ ശ്രമിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ആണെന്ന് ദക്ഷിണ കൊറിയന്‍ സൈബര്‍ സുരക്ഷാ കമ്പനി വെളിപ്പെടുത്തി. 2011 മുതല്‍ ലോകത്തെ മുപ്പതിലേറെ ബാങ്കുകള്‍ക്ക് നേരെയാണ് പ്യോങ്ങ്യാങിലെ ഐപി വിലാസങ്ങളില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായത്.
ജൂലൈയില്‍ ആക്രമിക്കപ്പെട്ട ബാങ്കില്‍ നിന്ന് ന്യൂയോര്‍ക്കിലെ സിറ്റി ബാങ്കിലേക്ക് സ്വിഫ്റ്റ് ഇടപാടിലൂടെ 1,100 കോടി രൂപയാണ് കടത്താന്‍ ശ്രമിച്ചത്.

