തൃശൂർ: തൃശൂരില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍ . കരുവാപ്പടി ചക്കാമ്പത്ത് രാജിയും രണ്ടു മക്കളില്‍ ഒരാളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജിയുടെ ഭര്‍ത്താവാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഒരു മകനെ കാണാനില്ല.

