റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെയും അമ്മയെയും കൊന്ന് മുന്‍ ഇന്ത്യന്‍ ഷോട്ട് പുട്ട് താരം; സംഭവം പുറം ലോകമറിയുന്നത് മകനെ വിളിച്ച് പറഞ്ഞപ്പോള്‍

August 27, 2020 - 12:15 pm

വാഷിംഗ്ടണ്‍: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ച് പറഞ്ഞ് ഇന്ത്യയുടെ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ്. ഷോട്ട് പുട്ട് വെങ്കല മെഡല്‍ ജേതാവായ ഇക്ബാല്‍ സിങ്ങിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 62 കാരനായ സിങ് മകനെ വിളിച്ച് കുറ്റസമ്മതം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂടൗണ്‍ ടൗണ്‍ഷിപ്പിലെ സിങ്ങിന്റെ വീട്ടിലെത്തിയ പൊലീസ്, രക്തത്തില്‍ കുളിച്ച നിലയിലാണ് സിങ്ങിനെ കണ്ടെത്തിയത്. ഭാര്യയുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ മുറികളില്‍ നിന്ന് കണ്ടെത്തി. കുറ്റത്തിന്റെ സ്വഭാവം കണക്കിലെടുത്ത് സിങ്ങിന് ജാമ്യം നിഷേധിച്ചിട്ടുണ്ട്. പരിക്കേറ്റതിനെത്തുടര്‍ന്ന് സിങ്ങിനെ ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഭാര്യയെയും അമ്മയെയും കഴുത്തിന് മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 1983 ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഷോട്ട് പുട്ടില്‍ വെങ്കല മെഡല്‍ നേടി. അദ്ദേഹത്തിന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. യുഎസില്‍ ടാക്സിക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *