കോഴിക്കോട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല.

കോഴിക്കോട് : കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജ് സമീപമുള്ള ഉള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായി. 25-08-2020 ചൊവ്വാഴ്ച രാത്രി 10 മണിയോടു കൂടിയാണ് സംഭവം നടന്നത്. ഒളവണ്ണ സ്വദേശി ജയ്സലിന്റെ ഡിസ്കോ ഏജൻസിയുടെ ഹെൽമെറ്റ്, റെയിൻ കോട്ട് ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമനസേനയുടെ നാല് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കലക്ടർ സാംബശിവറാവു എം കെ രാഘവൻ എം പി എന്നിവർ സ്ഥലത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →