റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്കു ശേഷം ഗിരീഷ്, പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു.

August 24, 2020 - 6:25 pm

കൊച്ചി: തണ്ണീര്‍മത്തന്‍ദിനങ്ങള്‍ സംവിധായകന്‍ ഗിരീഷിന്റെ പുതിയ സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായികാ നായകന്‍മാരായ അനശ്വര രാജനും യുവതാരം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.ഡി. സൂപ്പര്‍ ശരണ്യ എന്നാണ് ചിത്രത്തിനു പേരിട്ടത്. ചിത്രത്തിന്റെ രചനയും സംവിധാനവും സഹനിര്‍മാണവും നിര്‍വഹിക്കുന്നത് ഗിരീഷ് തന്നെയാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ഗിരീഷിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം.സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആകാശ് വര്‍ഗീസ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *