പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ അഞ്ച് പേരെ കൂടി കണ്ടെടുക്കാൻ ഉണ്ട് എന്നിരിക്കെ തിരച്ചിൽ താൽക്കാലികമായി നിർത്തി. തിരച്ചിൽ നടത്തുന്ന മേഖലയിൽ കടുവയെ കണ്ടെത്തിയതാണ് കാരണം. ദുരന്തം നടന്ന പ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. 21-08-2020 നാണ് ഭൂതക്കുഴി മേഖലയില്‍ കടുവയെ കണ്ടത്. ഇത് തിരച്ചിൽ സംഘത്തിനെ ആശങ്കയിലാക്കി. കടുവയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തിരച്ചിൽ നടത്തുകയുള്ളൂ. ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കിയുള്ള പരിശോധന പൂർത്തിയാക്കി. പെട്ടിമുടി ദുരന്തത്തിന് സ്ഥിതിഗതികൾ വിലയിരുത്താൻ 23-08-2020 ഞായറാഴ്ച മൂന്നാറിൽ യോഗം ചേരും.