കൊച്ചി: ആറാം വിവാഹവാര്‍ഷികം ആഘോഷിച്ച് മലയാളികളുടെ പ്രിയതാരങ്ങളായ നസ്റിയയും ഫഹദും. നവമാധ്യമങ്ങളില്‍ ആശംസകളുമായി കൂടെ ആരാധകരും. 2014 ആഗസ്റ്റ് 21നായിരുന്നു വിവാഹം. താരദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഒരിടവേളയ്ക്ക് ശേഷം കൂടെ എന്ന ചിത്രത്തിലൂടെ നസ്റിയ തിരിച്ചെത്തി. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും ട്രാന്‍സ് എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചത്. മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ബാംഗ്ലൂര്‍ ഡേയ്സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും വിവാഹിതരായത്. സിനിമാലോകവും ആരാധകരും ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം നിര്‍മ്മാണ രംഗത്തും ഇരുവരും തിളങ്ങിയിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, വരത്തന് തുടങ്ങിയ സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നു. സിനിമകളില്‍ ഇല്ലാതിരുന്ന സമയത്ത് ഫഹദിനൊപ്പം ലൊക്കേഷനുകളില്‍ നസ്രിയയും എത്താറുണ്ടായിരുന്നു.ട്രാന്‍സ് എന്ന ചിത്രമാണ് ഫഹദിന്റെയും നസ്രിയയുടെതുമായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

