കൊച്ചി: വ്യത്യസ്തമായ വേഷങ്ങള്‍ അഭിനയിക്കുന്നതാണ് സ്ഥിരമായി നായകനാകുന്നതിനേക്കാള്‍ തനിക്ക് താത്പര്യമെന്ന് വിജയരാഘവന്‍. പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് ഒരു നടന്‍ ഫ്‌ളെക്‌സിബിളായ നടന്‍ ആകുന്നത്. അടിസ്ഥാനപരമായി താനൊരു നടനാണെന്നും ഒരു അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നു.
സിനിമയില്‍ നായകനായി മാത്രം അഭിനയിച്ച കാലഘട്ടം തനിക്കും ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമില്ലാതെ പോയ കാലഘട്ടം അതായിരുന്നു. ഒട്ടും വ്യത്യസ്തമല്ലാത്ത ചിത്രങ്ങള്‍ ചെയ്യേണ്ടി വന്നു. നാടകമാണ് തനിക്കെല്ലാം. സിനിമയില്‍ എന്തെങ്കിലുമൊക്കെ നേടണമെന്നുണ്ട്. ഏറ്റവും കുറവ് സിനിമകളേ കണ്ടിച്ചുള്ളു, നാടകമാണ് എനിക്കെല്ലാം. ആറുവയസുമുതല്‍ താന്‍ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയരാഘവന്‍ പറഞ്ഞു, നായകന് വ്യത്യസ്തമായവേഷം ചെയ്യാന്‍ പരിമിതികളുണ്ട്.
അഥവാ അടിച്ചാലും അവന്‍ ജയിക്കും. ഏതെങ്കിലും പെണ്ണിനെ നോക്കിയാലും അവള്‍ പ്രേമിക്കും. പ്രേമിച്ച പെണ്ണിനെ കെട്ടും അങ്ങനെയെല്ലാം വിജയത്തിന്റെ പ്രതീകമാണ്. അപ്പോള്‍ നമ്മള്‍ ഒരു പ്രത്യേക ചട്ടക്കൂടിന് അകത്തായി പോകും. ഇത്തരം കഥകള്‍ എങ്ങനെയൊക്കെ അഭിനയിച്ചാലും ഒരേ അഭിനയം മാത്രമായിരിക്കും എന്ന് വജയരാഘവന്‍ പറഞ്ഞു.