പാലക്കാട്, 2026 ജൂൺ 8 –
ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.സി – എസ്.ടി പ്രത്യേക കോടതി തള്ളി. കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്.
കഴിഞ്ഞ മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബലാത്സംഗം, എസ്.സി – എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രശോഭ് സി. വത്സനെതിരെ ചുമത്തിയിരിക്കുന്നത്.