ആരാണ് ഈ സുമുഖൻ.നാൽപ്പത് വർഷം മുമ്പത്തെ ചിത്രവുമായി സിദ്ദിഖ്

കൊച്ചി:ഓർമകളുടെ ചെറുപ്പവുമായി നാൽപ്പതു വർഷം മുമ്പുള്ള ഒരു ബാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് സിദ്ദിഖ് . സിനിമയിൽ എത്തുന്നതിനും മുൻപുള്ള ചിത്രമാണ് സിദ്ദിഖ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്.ചുരുണ്ട മുടിയുള്ള താരത്തിൻ്റെ ചെറുപ്പകാല ഫോട്ടോ കണ്ട് വിസ്മയിക്കുകയാണ് ആരാധകർ .

സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് സിദ്ദിഖ് .അറബിക്കടലിന്റെ സിംഹം, അനുഗ്രഹീതൻ ആന്റണി എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിദ്ദിഖ് ചിത്രങ്ങൾ.

‘ആ നേരം അൽപ്പദൂരം’ എന്ന ചിത്രത്തിലൂടെ 1985ലാണ് സിദ്ദിഖ് അഭിനയത്തിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത സിദ്ദിഖിന് കരിയറിൽ ആദ്യം ബ്രേക്ക് സമ്മാനിച്ചത് 1990ൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രമായിരുന്നു. സീരിയസ് വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും സഹനടനായും മികച്ച അഭിനയം കാഴ്ചവെച്ചു.

സസ്നേഹം സുമിത്ര, ചൂണ്ട​ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.2005 ൽ ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരളസംസ്ഥാന അവാർഡും സിദ്ദിഖ് കരസ്ഥമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →