ഹൈലൈറ്റുകൾ
- അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിക്ക് കേന്ദ്രം തുടക്കമിട്ടു.
- മൂന്ന് കമ്പനികൾക്ക് നിർദേശപത്രം നൽകി.
- പദ്ധതി ചെലവ് 15,000 കോടി രൂപയാണ്.
- ആദ്യ പ്രോട്ടോടൈപ്പ് 2027ൽ പ്രതീക്ഷിക്കുന്നു.
- പരീക്ഷണപ്പറക്കൽ 2029ൽ നടക്കാനാണ് സാധ്യത.
ന്യൂഡൽഹി | മേയ് 28
രാജ്യത്തിന്റെ തദ്ദേശീയ സ്റ്റെൽത്ത് യുദ്ധവിമാന നിർമ്മാണ പദ്ധതിക്ക് വലിയ മുന്നേറ്റമായി അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം മൂന്ന് കമ്പനികൾക്ക് നിർദേശപത്രം നൽകി. അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി അഞ്ച് പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനാണ് തീരുമാനം.
15,000 കോടി രൂപയുടെ യുദ്ധവിമാന പദ്ധതി
ലാർസൻ ആൻഡ് ടൂബ്രോ – ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കൂട്ടുകെട്ട്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഭാരത് ഫോർജ് – ബിഇഎംഎൽ കൂട്ടുകെട്ട് എന്നിവർക്കാണ് പ്രതിരോധ മന്ത്രാലയം നിർദേശപത്രം നൽകിയത്. ഏകദേശം 15,000 കോടി രൂപ ചെലവുള്ള പദ്ധതിയാണിത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് പുറമെ ഇന്ത്യയിൽ രണ്ടാമത്തെ യുദ്ധവിമാന നിർമ്മാണ കേന്ദ്രമാകും ഇതിലൂടെ നിലവിൽ വരിക.
അമേരിക്കൻ എൻജിനോടെ തദ്ദേശീയ സ്റ്റെൽത്ത് വിമാനം
അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് അമേരിക്കൻ ജി.ഇ.-414 എൻജിനുപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കീഴിലെ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണം.
ആദ്യ പ്രോട്ടോടൈപ്പ് 2027ന്റെ തുടക്കത്തിൽ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ആദ്യ പരീക്ഷണപ്പറക്കൽ 2029ൽ നടക്കാഈ മാസം 15ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ചേർന്ന് പുതപ്പർത്തിയിൽ കോർ ഇന്റഗ്രേഷൻ ആൻഡ് ഫ്ലൈറ്റ് ടെസ്റ്റിംഗ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
നാണ് സാധ്യത.
പുതപ്പർത്തിയിൽ പരിശോധനാ കേന്ദ്രം
ഈ മാസം 15ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ചേർന്ന് പുതപ്പർത്തിയിൽ കോർ ഇന്റഗ്രേഷൻ ആൻഡ് ഫ്ലൈറ്റ് ടെസ്റ്റിംഗ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
ഏകദേശം 2,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ കേന്ദ്രം പദ്ധതിയുടെ പ്രധാന ഘടകമായിരിക്കും. അഞ്ചാം തലമുറ യുദ്ധവിമാന വികസനം വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
എയറോ ഇന്ത്യയിൽ മാതൃക പ്രദർശനം
2025 ഫെബ്രുവരിയിൽ നടന്ന എയറോ ഇന്ത്യ പ്രദർശനത്തിൽ ഇന്ത്യയുടെ ആദ്യ 5.5 തലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ പൂർണ മാതൃക അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കായി രൂപകൽപ്പന ചെയ്ത വിമാനമാണിത്.
രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത വർധിപ്പിക്കുന്ന വലിയ നീക്കമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.

