ചെന്നൈ| പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തുന്ന റെയ്ഡിനെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തിലുള്ള നടപടികള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നതില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു എന്നും സ്റ്റാലിന്‍ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തിലുള്ള നടപടികള്‍ ആശങ്ക ഉയര്‍ത്തുന്നു
’ മുന്‍ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തിലുള്ള നടപടികള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നതില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടാത്തത് എന്ന് ആവര്‍ത്തിച്ച് ചോദിച്ച ചില കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പിണറായി വിജയനെ ‘ബി.ജെ.പി ഇതുവരെ ലക്ഷ്യം വെക്കാത്തത്’ എന്തുകൊണ്ടെന്ന് ആവര്‍ത്തിച്ച് ചോദ്യം ചെയ്ത ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നു! – എന്ന് സ്റ്റാലിന്‍ പറഞ്ഞു.