.
ന്യൂഡൽഹി: കോണ്ഗ്രസ് പ്രവർത്തകസമിതിയംഗവും മുതിർന്ന എംപിയുമായ ഡോ. ശശി തരൂരിനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി.”ഒരു മണിക്കൂർ നീണ്ട അദ്ഭുതകരമായ സംഭാഷണം” എന്നാണ് സതീശനുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ എക്സിൽ വിശേഷിപ്പിച്ചത്.
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനു മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. വിവിധ മേഖലകളിൽ അദ്ദേഹം എന്റെ സഹായവും നയപരമായ ഉപദേശവും അഭ്യർഥിച്ചു. പരിവർത്തനം ചെയ്യപ്പെട്ട ഒരു കേരളത്തെ കൊണ്ടുവരാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സഹകരണം വാഗ്ദാനം ചെയ്തു-