ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ഷിംല ഒക്ടോബര്‍ 24: ഹിമാചല്‍ പ്രദേശിലെ പച്ചദ്, ധര്‍മ്മശാല, ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെ ആരംഭിച്ചു. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് വോട്ടെണ്ണല്‍ സ്റ്റേഷന്‍ സ്ഥാപിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ദിവേഷ് കുമാര്‍ പറഞ്ഞു- ഒന്ന് സിര്‍മറിലെ രാജ്ഗര്‍ സര്‍ക്കാര്‍ സ്കൂളിലും, മറ്റൊന്ന് ധര്‍മ്മശാലയിലെ സര്‍ക്കാര്‍ സ്കൂള്‍.

തപാല്‍ ബാലറ്റുകളുടെ എണ്ണി കഴിഞ്ഞാല്‍ ട്രെന്‍ഡുകള്‍ പ്രതീക്ഷിക്കാം. ഒക്ടോബര്‍ 21നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. ധര്‍മ്മശാലയിലെ ഏഴും, പച്ചദിലെ അഞ്ചും സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്നറിയാം. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ ആദ്യ പരീക്ഷണമായി ഇതിനെ കാണാം. കാരണം, അദ്ദേഹം അധികാരമേറ്റശേഷം താക്കൂറിന്‍റെ നേതൃത്വത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →