-ന്യൂഡല്‍ഹി| ഡല്‍ഹിയിലെത്തിയ കേരള മുഖ്യമന്ത്രി വി ഡി സതീശന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 9 മണിയ്ക്ക് കെസി വേണുഗോപാലിനെയും ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗയെയും സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ പിന്തുണയ്ക്ക് വിഡി സതീശന് നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും.
ഡല്‍ഹിയിലെത്തിയ വി ഡി സതീശന് വന്‍ സ്വീകരണം
അതേസമയം, മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ വി ഡി സതീശന് വലിയ സ്വീകരണമാണ് ലഭിച്ചത്. വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സ്വീകരണം .