പൂനെ | പൂനെയിൽ ലിഫ്റ്റില്‍ കുടുങ്ങി ഏഴ് വയസ്സുകാരന് മരിച്ചു . സിംഹഗഡ് റോഡ് പരിസരത്തുള്ള നിംബാജിനഗറിലെ റിദ്ധി സിദ്ധി അപ്പാര്‍ട്ട്മെന്റിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുട്ടി കുടുങ്ങിയത്. ശിവാന്‍ഷ് ശൈലേഷ് ധൂത് എന്ന കുട്ടിയാണ് മരിച്ചത്.
.മധ്യഭാഗത്തുവെച്ച് നിലച്ചുപോവുകയും കുട്ടി ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു
പോലീസ് പറയുന്നതനുസരിച്ച്, ശിവാന്‍ഷ് പതിവുപോലെ രാത്രി 10 മണിയോടെ ഹൗസിംഗ് സൊസൈറ്റി വളപ്പില്‍ കളിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടി കെട്ടിടത്തിലെ ലിഫ്റ്റില്‍ കയറി ബട്ടണുകളിലൊന്നില് അമര്‍ത്തി.ലിഫ്റ്റ് ചലിക്കാന്‍ തുടങ്ങിയെങ്കിലും രണ്ടാം നിലയിലെത്തുന്നതിന് മുന്‍പ്.മധ്യഭാഗത്തുവെച്ച് നിലച്ചുപോവുകയും കുട്ടി ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു .
ശിവാന്‍ഷ് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റ് താമസക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. തിരച്ചില്‍ തുടരുന്നതിനിടയില്‍, ലിഫ്റ്റ് എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയായിരിക്കാം എന്ന് താമസക്കാര്‍ സംശയിച്ചു. തുടര്‍ന്ന് രാത്രി 11.30 ഓടെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു..
രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ലിഫ്റ്റ് തുറക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സിംഹഗഡ് റോഡ് പോലീസിന്റെ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ലിഫ്റ്റ് തുറന്നു. എന്നാല്‍, അപ്പോഴേക്കും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു അടച്ചിട്ട സ്ഥലത്ത് ദീര്‍ഘനേരം കുടുങ്ങിക്കിടന്നതിനെ തുടര്‍ന്നാകാം കുട്ടി മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു, എങ്കിലും കൃത്യമായ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ ലിഫ്റ്റില്‍ പെട്ടെന്നുള്ള സാങ്കേതിക തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല.
ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം ഹൗസിംഗ് സൊസൈറ്റി മാനേജ്മെന്റിനാണ്. സംഭവത്തില്‍ സിംഹഗഡ് റോഡ് പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തിവരികയാണ്.